ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ വിഷം പെരിയാറിലേക്ക്  നോക്കുകുത്തിയായ് പരിസ്ഥിതി ആരോഗ്യ വകുപ്പുകൾ

ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ വിഷം പെരിയാറിലേക്ക്  നോക്കുകുത്തിയായ് പരിസ്ഥിതി ആരോഗ്യ വകുപ്പുകൾ

രവീന്ദ്രൻ, കവർസ്റ്റോറി

കൊച്ചി: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു ഗ്രാം സ്വർണ ആഭരണ നിർമ്മാണ വ്യവസായ സ്ഥാപനത്തിൽ നിന്നും വിവിധ തരം ആസിഡുകൾ അടങ്ങിയ ദ്രാവകങ്ങളും രാസവസ്തുക്കളും സ്ഥാപനത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിലൂടെ ഒഴുകി ചെല്ലുന്നത് കൊച്ചി നഗരവാസികൾ കുടിവെള്ളത്തിനായ് ആശ്രയികുന്ന പെരിയാർ നദിയിലെക്കാണ്. തോടിന് സമീപമുള്ളവരുടെ കിണറുകളിൽ നീരുറവയായ് വരുന്നത് ഈ തോട്ടിലെ ജലമാണ്.

പഞ്ചായത്തിൽ നിന്നോ പരിസ്ഥിതി മലിനീകരണ വിഭാഗത്തിൽ നിന്നോ ഒരു ഉദ്യോഗസ്ഥരും ഇതൊന്നും ശ്രദ്ധിക്കാത്തത് സ്വകാര്യതാത്പര്യങ്ങൾ സംരക്ഷിക്കുന്നതുകൊണ്ടാണെന്ന് പലരും പറയുന്നു. പ്രദേശവാസികൾ ആരും പരാതി നൽകാത്തത് പരാതി നൽകിയാലും ഒരു നടപടിയും ഉണ്ടാകില്ല എന്നു മാത്രമല്ല പരാതിക്കാരെ അപകടപ്പെടുത്താൻ എല്ലാ ഒത്താശകളും ചെയ്തു കൊടുക്ക്‌മെന്ന് അറിയാവുന്നതുകൊണ്ടുമാണ്. പഞ്ചായത്തിലെ രാഷ്ട്രീയ യുവജനപ്രസ്ഥാനക്കാർക്കും ചില മാധ്യമ പ്രവർത്തകർക്കും തങ്കത്തിൽ പൊതിഞ്ഞ ഉപഹാരം കൃത്യമായി ലഭിക്കുന്നത് കൊണ്ട് ഇക്കാര്യം പുറം ലോകം അറിയുന്നില്ല.

സ്ഥാപനം നടത്തുന്നവർക്ക് പരാതിക്കാർക്കെതിരെ സ്വന്തം നിയമം നടപ്പിലാക്കാനും പരാതിക്കാരെ ഇല്ലാതാക്കാനും കഴിയുമെന്നുള്ള ഭയം വേട്ടയാടുന്നു. ലക്ഷക്കണക്കിന് ആളുകൾ കുടിവെള്ളത്തിനായ് ആശ്രയികുന്ന പെരിയാറിന്റെ തീരത്ത് ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഇതുപോലുള്ള സ്ഥാപനങ്ങൾ മനുഷ്യനും പ്രകൃതിക്കും അതി മാരകമായ അപകടങ്ങളാണ് വരുത്തിവക്കുന്നത്.